ഐ സി യുവിൽ കിടന്ന പെൺകുട്ടിയുടെ വസ്ത്രം മാറ്റി, ബലമായി ചുംബിച്ചു, റെസ്റ്റ് റൂമിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; മെയിൽ നഴ്സുമാർ അറസ്റ്റിൽ

ബുധന്‍, 29 നവം‌ബര്‍ 2017 (08:28 IST)

ഐ സി യുവിൽ കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെയിൽ നഴ്സുമാർ അ‌റസ്റ്റിൽ. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ രവീന്ദർ (27), കുൽദീപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
 
ശീതളപാനീയമാണെന്ന് കരുതി കീടനാ‌ശിനി കുടിച്ചതിനെ തുടർന്ന് ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ട പതിനാറുകാരിയുടെ നേരെയാണ് പീഡന ശ്രമം നടന്നത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഊരിമാറ്റുകയും ബലമായി ചുംബിക്കുകയും ചെയ്തതോടെ പെൺകുട്ടി എതിർത്തു. ബലം പിടിച്ചാൽ ഓക്സിജൻ മാസ്ക് എടുത്ത് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി.
 
അന്ന് രാത്രി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഭയം മൂലം പെൺകുട്ടി ആരേയും അറിയിച്ചില്ല. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയിട്ടും നഴ്സുമാർ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പീഡന വിവരം പെൺകുട്ടി തന്റെ അമ്മയെ അറിയിച്ചത്. അമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കടുത്ത തണുപ്പിൽ നിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങി, ആറു പേർ ശ്വാസം മുട്ടി മരിച്ചു; സംഭവം ഡൽഹിയിൽ

ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിൽ വലിയ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം ...

news

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും; ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ പരീക്ഷണം

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഇന്നലെ അർധരാത്രി ...

news

ഹാദിയ്ക്ക് തിരിച്ചടി; ഭർത്താവിനെ സമ്മതിക്കില്ല, മാതാപിതാക്കൾക്ക് കാണാമെന്ന് കോളേജ് എം ഡി

ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് സേലം കോളേജ് എംഡി കല്‍പന ...

news

അറിയാവുന്ന കാര്യം പറയും, ആരേയും കുടുക്കാൻ കള്ളം പറയില്ല: മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നടി മഞ്ജു വാര്യരാണ് ...

Widgets Magazine