കടുത്ത തണുപ്പിൽ നിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങി, ആറു പേർ ശ്വാസം മുട്ടി മരിച്ചു; സംഭവം ഡൽഹിയിൽ

ഡൽഹിയിൽ കണ്ടെയ്നറിനുള്ളിൽ കിട്ടന്നുറങ്ങിയവർ ശ്വാസം മുട്ടി മരിച്ചു

aparna| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (08:07 IST)
ഡൽഹിയിലെ കന്റോൺമെന്റ് മേഖലയിൽ വലിയ കണ്ടെയ്നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം കിട്ടാതെ മരിച്ചു. കടുത്ത തണുപ്പിൽനിന്നു രക്ഷനേടാൻ കണ്ടെയ്നറിനുള്ളിൽ കിട്ടന്നുറങ്ങിയവരാണ് മരിച്ചത്. രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാള്‍ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവ്ധാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

തണുപ്പ് അസഹ്യമായതോടെ ഇവർ കണ്ടെയ്നറിനുള്ളിൽ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം അതു കെടുത്താതെയാണ് കണ്ടെയ്നർ അടച്ചു കിടന്നുറങ്ങിയത്. ഇതാണു ശ്വാസംമുട്ടി മരിക്കാൻ കാരണം.
സ്ഥലത്തെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :