ഫെബ്രുവരി 14 കൗ ഹഗ് ഡേ: വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (18:21 IST)
ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന സമൂഹത്തിന്റെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്‌കെ ദത്ത
അറിയിച്ചു.

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ പലയിടത്തുനിന്നും ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പരിഹാസം ഉയരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :