സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ഏപ്രില്‍ 2023 (13:14 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2994 പേര്‍ക്ക്. ഇതോടെ സജീവ കൊവിഡ് രോഗികളുടെ ഏണ്ണം 16354 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ ഇന്ത്യയില്‍ 4.47 കോടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 530876 പേരാണ്.