സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 29 മാര്‍ച്ച് 2023 (10:51 IST)
രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ പ്രതിദിന കേസുകള്‍. പുതിയതായി 2151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 11903 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28ന് 2208 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലും കേരളത്തിലും മൂന്നുവീതവും കര്‍ണാടകത്തില്‍ ഒരാളുമാണ് മരിച്ചത്.