നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 2 മെയ് 2022 (10:32 IST)
നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍. രാജ്യത്ത് പലഭാഗത്തും കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഇതിനെ നാലാം തരംഗമായി കാണാന്‍ സാധിക്കില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പ്രാദേശികമായാണ് കൊവിഡ് കേസുകള്‍ ഇപ്പോള്‍ ഉയരുന്നത്. ഇത് കൊവിഡിന്റെ പുതിയ വകഭേദമൂലമാണെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സമീരന്‍ പാണ്ഡേയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരിശോധന കുറയുന്നതുമൂലമാണ് കേസുകള്‍ ഉയരാത്തതെന്ന വാദവുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :