സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; വാരണാസിയിലെ കോണ്‍ഗ്രസ് റോഡ് ഷോ പാതിവഴിയില്‍ മുടങ്ങി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാരണാസിയിലെ റോഡ്ഷോ അവസാനിപ്പിച്ചു

ആഗ്ര| JOYS JOY| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (19:18 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എത്തിയ സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാരണാസിയില്‍ സോണിയ ഗാന്ധി നടത്തി വരികയായിരുന്ന റോഡ് ഷോ പാതിവഴിയില്‍ അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ റോഡ്ഷോയുമായി എത്തിയ സോണിയയെ വരവേല്‍ക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

എന്നാല്‍, റോഡ് ഷോയ്ക്കിടെ സോണിയയ്ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പരിപാടി നിര്‍ത്തി വെയ്ക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ ഉള്‍പ്പെടെ നേതാക്കളുടെ വന്‍ നിരയാണ് വാരണാസിയില്‍ റോഡ്ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറാണ് കോണ്‍ഗ്രസിനു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്.
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വേണ്ടിയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനു വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :