രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക്: സെപ്തംബറില്‍ സ്ഥാനം ഏറ്റെടുത്തേക്കും

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക്, വരുന്ന സെപ്തംബറില്‍ രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| priyanka| Last Updated: ബുധന്‍, 6 ജൂലൈ 2016 (15:55 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധിയ്ക്ക് സ്ഥാനകയറ്റം എന്ന് സൂചന.
വരുന്ന സെപ്തംബറില്‍ രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ എഐസിസി അനുകൂല തീരുമാനത്തില്‍ എത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉടന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

1998ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്ന സമയത്ത് പാര്‍ട്ടി നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അനിശ്ചിതത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2013 മെയ് മാസത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്ഉപാധ്യക്ഷനായി
തെരഞ്ഞെടുക്കപ്പെട്ടത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഅനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :