കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുൻ‌കയ്യെടുക്കാൻ കോൺഗ്രസ്

Sumeesh| Last Modified ശനി, 4 ഓഗസ്റ്റ് 2018 (19:14 IST)
ഡൽഹി: കേന്ദ്ര സർക്കരിന്റെ നിലപാടുകൾക്കെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുൻ‌കയ്യെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ, റഫാൽ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കർഷകരുടെ ദുരിതം എന്നിവ ഉയർത്തിക്കാട്ടാനാണ് സംയുക്ത പ്രതിപക്ഷ പ്രക്ഷോപത്തിൽ ഉയർത്തിക്കാട്ടുക.

പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവർ വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും. സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിനായുള്ള വ്യവസ്ഥകൾക്ക് വൈകാതെ രൂപം നൽകും എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിയെ ഉയർത്തിക്കട്ടേണ്ടതില്ല എന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :