കൊറിയറില്‍ കൊക്കെയ്ന്‍ വാങ്ങിയ ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒ അറസ്റ്റില്‍

ചെന്നൈ| VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (13:56 IST)
കൊറിയറില്‍ കൊക്കെയ്ന്‍ വാങ്ങിയ ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒയെ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി.
സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇ- പബ്ലിഷിംഗ് കമ്പനിയായ ജോവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ സിഇഒ സഞ്ജീവ് ഭട്‌നഗര്‍ (50) ആണ് അറസ്റ്റിലായത്. പ്രദേശിക മാര്‍ക്കറ്റില്‍ 2000 രൂപ വിലമതിക്കുന്ന 3.88 ഗ്രാം കൊക്കെയ്‌നാണ് ഇയാള്‍ വാങ്ങിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് കൊറിയര്‍ പിന്തുടര്‍ന്ന നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സഞ്ജീവിനെ പിടികൂടിയത്. കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ നിന്നും പാഴ്‌സല്‍ കൈപ്പറ്റുന്നതിനിടെയാണ് സഞ്ജീവിന് പിടിവീഴുന്നത്. ഇയാളുടെ ഡ്രൈവര്‍ പി.തുളസിയെയും പിടികൂടിയിട്ടുണ്ട്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.ചെന്നൈയില്‍ റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുണന്ണന ചില ഇടപാടുകാരെ കഴിഞ്ഞ ദിവസം നര്‍ക്കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലുടെയാണ് കൊറിയര്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യക്തമായത്.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഞ്ജീവ് കൊറിയര്‍ കമ്പനി വഴി മയക്കുമരുന്ന് കൈപ്പറ്റിവരികയായിരുന്നുവെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയ്ക്ക് വിവരം ലഭിച്ചു. വെബ്‌സൈറ്റ് വഴി ബംഗലൂരുവുലുള്ള വിതരണക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം കൊറിയറില്‍ എത്തുന്ന കൊക്കെയ്ന്‍ കൈപ്പറ്റുകയായിരുന്നു പതിവ്. സ്വന്തം ആവശ്യത്തിനാണ് മയക്കുമരുന്ന് വരുത്തുന്നതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :