വെട്ടിപ്പരിക്കേല്‍പ്പിച്ചു: 2 പേര്‍ പിടിയില്‍

കഴക്കൂട്ടം| Last Modified ബുധന്‍, 10 ജൂണ്‍ 2015 (14:44 IST)
കഴക്കൂട്ടം മങ്ങാട്ടുമൂല സ്വദേശികളായ ശ്രീരാജ്, അമല്‍ രാജ് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ സംഘത്തിലെ രണ്ട് പേര്‍ പൊലീസ് വലയിലായി. മങ്ങാട്ടുമൂല അനൂപ്, അഖിലേഷ് എന്നിവരാണു മംഗലപുരം എസ്.ഐ ആദര്‍ശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ അഞ്ചു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കൂട്ടുപ്രതികളായ ഉണ്ണി എന്ന രാജേഷ്, ഭായി എന്ന രതീഷ്, സുധീഷ് എന്നിവരെയും പിടികൂടാനുണ്ട്. മുന്‍ വൈരാഗ്യമാണു സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :