കൊക്കകോളയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയിലെ മൂന്ന് ഫാക്‌ടറികള്‍ അടച്ചു

ന്യൂഡല്‍ഹി| rahul balan| Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (14:36 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ ശീതളപാനീയ നിര്‍മ്മാണ കമ്പനിയായ കൊക്കകോള ഇന്ത്യയിലെ മൂന്ന് ഫാക്ടറികള്‍ അടച്ചു. ഇതുമൂലം 300ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമാകും.

കമ്പനിയുടെ ജയ്പൂര്‍(രാജസ്ഥാന്‍), വിശാഖപട്ടണം(ആന്ധ്രാപ്രദേശ്), ബ്രൈനിഹട്(മേഘാലയ) എന്നിവിടങ്ങളിലെ ഫാക്ടറികളാണ് അടച്ചു പൂട്ടിയത്.

‘ദീര്‍ഘകാല സമ്പത്തിക നയത്തിന്റെ ഭാഗമായി കമ്പനിയുടെ മൂന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇനിമുതല്‍, രാജ്യത്തിന് ആവശ്യമായ ഉല്പന്നം ഇന്ത്യയിലെ മറ്റ് ഫാക്ടറികള്‍ നല്‍കും’- കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് കമ്പനിക്ക് ഇന്ത്യയില്‍ 54 നിര്‍മ്മാണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 25 എണ്ണം കമ്പനി നേരിട്ടും ബാക്കിയുള്ള 24 എണ്ണം സ്വതന്ത്ര പ്ലാന്റുകളുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :