കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവം: എല്ലാവര്‍ക്കും ബോധ്യമാകുന്ന തരത്തില്‍ നീതി നടപ്പാക്കണമെന്ന് സിബിസിഐ

കൊല്‍ക്കൊത്ത| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (14:38 IST)
പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവത്തില്‍ എല്ലാവര്‍ക്കും ബോധ്യമാകുന്ന രീതിയില്‍ നീതി നടപ്പാക്കണമെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ. ബംഗാളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ നടക്കാന്‍ പാടില്ല. എല്ലാവര്‍ക്കും ബോധ്യമാകുന്ന രീതിയില്‍ നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ക്രൈസ്തവസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ മഠത്തിനുള്ളില്‍ വച്ചാണ് 75 വയസുള്ള കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായത് കോണ്‍വന്റില്‍ മോഷണത്തിനായെത്തിയ സംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടത്. കേസില്‍ പശ്ചിമ ബംഗാള്‍ പൊലീസ് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പൊലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :