റാഞ്ചി|
Last Modified ചൊവ്വ, 6 മെയ് 2014 (14:37 IST)
ആറാം ക്ലാസുകാരിയെ എട്ടാം ക്ലാസിലെ നാല് ആണ്‍കുട്ടികള്‍ കൂട്ടമാനഭംഗം ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ റോഷന്, പങ്കജ്, ഡബലു, രാംവിലാസ് എന്നിവരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സ്കൂളിനു സമീപത്താണ് പെണ്‍കുട്ടിയുടെ വീട്. ഒന്നാം പ്രതിയായ റോഷന് തന്റെ സ്കൂളില്‍ മറന്ന് വച്ച ബുക്ക് എടുത്ത് തരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പെണ്‍കുട്ടി ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആളൊഴിഞ്ഞ സ്കൂളില്‍ ചെന്നു. ഇതേ സമയം റോഷന് മറ്റ് സുഹൃത്തുക്കളെയും സ്കൂളിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
ക്ലാസ് റൂമിനുള്ളില്‍ പെണ്‍കുട്ടിക്ക് പുറകെ കയറിയ പ്രതികള്‍ വാതില്‍ അടച്ചതിനുശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ഏറെ നേരം ക്രൂര പീഡനം നടത്തിയ പ്രതികള്‍ അവശയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും മറന്നില്ല. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പീഡനവിവരം മറച്ചുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ അടുത്തദിവസം അടിവയറിന് കനത്തവേദനയനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.