‘ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചു, ഭയത്തോടെയാണ് ഞാന്‍ നിന്നത്’; സംവിധായകനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

‘ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിച്ചു, ഭയത്തോടെയാണ് ഞാന്‍ നിന്നത്’; സംവിധായകനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

  amala paul , me too , cinema , Susi Ganeshan , Thiruttu Payale 2 , മീ ടൂ , അമല പോള്‍ , തിരുട്ടുപയലെ 2  , സൂസി ഗണേശന്‍ , സിനിമ
ചെന്നൈ| jibin| Last Updated: ബുധന്‍, 24 ഒക്‌ടോബര്‍ 2018 (16:27 IST)
മീ ടൂ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനു പിന്നാലെ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി അമല പോളും രംഗത്ത്. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അവര്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

സൂസി ഗണേശനെതിരേ ലീന മണിമേഖല നല്‍കിയ പരാതിയെ പിന്തുണച്ചാണ് അമല വെളിപ്പെടുത്തല്‍ നടത്തിയത്.

തമിഴ് സിനിമാ ലോകത്ത വിവാദങ്ങളുണ്ടാക്കിയ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ സൂസി ഗണേശന്‍ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് അമല ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞത്.

സൂസി ഗണേശന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നത്. മാനസികമായ പീഡനം ശക്തമായിരുന്നു. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടംഗിനിടെയാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെന്നും അമല വ്യക്തമാക്കി.

ലീനയുടെ പരാതി സത്യമാണെന്നും അമല കൂട്ടിച്ചേര്‍ത്തു. അതേസമയം, അമലയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സൂസി ഗണേശന്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :