കൊല്‍ക്കത്ത|
jibin|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (15:20 IST)
നൂറു വയസുകാരിയെ ബലാത്സംഗം ചെയ്‌ത ഇരുപത്തിയൊന്നുകാരന്‍ അറസ്‌റ്റില്‍. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21) പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ അഭിജിത് വയോധികയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവസികളും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വയോധികയുടെ മകന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അഭിജിത്തിനെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വയോധികയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.