അന്താരാഷ്ട്ര കുറ്റവാളി ഛോട്ടാ രാജന്‍ അറസ്റ്റില്‍

ബാലി| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (14:49 IST)
അന്താരാഷ്ട്ര കുറ്റവാളി ഛോട്ടാ രാജന്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് സ്ഥിരീകരിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഡ്‌നിയില്‍ നിന്ന് ബാലിയില്‍ എത്തിയപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛോട്ടാരാജന്‍ 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയാണ് ഛോട്ടാ രാജന്‍. 1995 മുതല്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ഛോട്ടാരാജന്‍. എന്നാല്‍ ഛോട്ടാരാജന്റെ അറസ്റ്റ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :