അഹമ്മദാബാദ്|
VISHNU N L|
Last Modified ശനി, 18 ജൂലൈ 2015 (17:41 IST)
ഗുജറാത്ത് തീരത്ത് സംശയാസ്പദമായി കണ്ടെത്തിയ പത്ത് ചൈനീസ് ബോട്ടുകള്‍ തീര സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ജഫ്രാബാദ് മേഖലയിലാണ് ചൈനീസ് ബോട്ടുകള്‍ അതിക്രമിച്ച് കടന്നത്.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന പിടിമുറുക്കുകയാണെന്ന രീതിയില്‍ മുമ്പ് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെ ബോട്ടുകള്‍ അതിര്‍ത്തി ലംഘിച്ച് എത്തിയത് ഗൌരവത്തൊടെയാണ് തീരസംരക്ഷണ സേന കാണുന്നത്.
നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തീര സംരക്ഷണ സേന ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന 69ഓളം ചൈനീസ് തൊഴിലാളികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്.