ഇന്ത്യയ്ക്ക് പേടിക്കാന്‍ ഒരു കാരണം കൂടി.... ടിബറ്റില്‍ ചൈനയുടെ വമ്പന്‍ സൈനിക വിന്യാസം...!

ഗുവാഹത്തി| VISHNU N L| Last Updated: വ്യാഴം, 5 നവം‌ബര്‍ 2015 (19:22 IST)
ഇന്ത്യയ്‌ക്ക് കനത്ത ഭീഷണി ഉയര്‍ത്തി ടിബറ്റന്‍ പീഠഭൂമിയെ വിപുലമായി സൈനിക മേഖലയായി മാറ്റാന്‍ ചൈനീസ് നീക്കം. കോര്‍ ഗ്രൂപ്പ് ഓഫ് ടിബറ്റന്‍ കോസ് ( സി ജി ടി സി) എന്ന് പേരിട്ടിരിക്കുന്ന മേഖലയില്‍ വമ്പന്‍ സൈനിക വിന്യാസത്തിനാണ് ഒരുങ്ങുന്നത്.

ഒരിക്കല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ സമാധാന മേഖലയായിരുന്ന ടിബറ്റ് ചൈനീസ് അധിനിവേശത്തോടെ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും ഗതാഗത സൌകര്യങ്ങളുടെ കുറവ് ഒരു പരിധിവരെ ഇന്ത്യയ്ക്ക് ഭീഷണി കുറച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ റെയില്‍‌, റോഡ് ഗതാഗത സൌകര്യങ്ങള്‍ മേഖലയില്‍ ചൈന വ്യാപകമായി വര്‍ധിപ്പിച്ചതൊടെ ദിവസങ്ങള്‍ കൊണ്ട് ഇവിടെ സൈനികരെ എത്തിക്കാന്‍ ഇപ്പോള്‍ ചൈനയ്ക്കാകും.

ടിബറ്റില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്ന ചൈനീസ് നടപടി ഉപഭൂഖണ്ഡത്തില്‍ മറ്റൊരൊ ശീതയുദ്ധത്തിനാകും വഴിവയ്ക്കുക. പ്രത്യേകിച്ച് ടിബറ്റന്‍ അതിര്‍ത്തിയില്‍ ഉടനീളം ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കത്തില്‍ നില്‍ക്കുമ്പോള്‍.

17 രഹസ്യ റഡാര്‍ സ്റ്റേഷനുകള്‍, 14 സനിക വ്യോമ താവളങ്ങള്‍, എട്ട് മിസൈല്‍ ബേസുകള്‍, നിരവധി കരസേനാ ട്രൂപ്പുകള്‍ എന്നിവ അടങ്ങുന്നതാണ് ചൈനയുടെ ടിബറ്റന്‍ സൈനിക വത്കരണ പദ്ധതി. 1118 കിലോമീറ്റര്‍ നീളം വരുന്ന ഗോമോ‌ - ലാസ റയില്‍ പാത ചൈനയുടെ സ്വപ്ന പദ്ധതിയാണ്. ഇത് സൈനിക പരമായും സാമ്പത്തിക പരമായും, തന്ത്രപരമായും ചൈനയ്ക്ക് ഏറെ പ്രാധാന്യമുള്ള പദ്ധതി കൂടിയാണ്. ഇതു കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് പേടിക്കാന്‍ ഒരുപാട് കാരണങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :