അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചു; സഹായം തേടി എട്ടുവയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ

അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവർത്തിയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുകയാണ്.

Last Modified വ്യാഴം, 2 മെയ് 2019 (08:25 IST)
അമ്മയെ അച്ഛൻ ക്രൂരമായി മർദിക്കുന്നത് കണ്ട എട്ടുവയസ്സുകാരൻ മകന് സഹിച്ചില്ല. അവൻ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തർപ്രദേശിലെ സാന്ത് കബീർനഗറിലാണ് സംഭവം.

മുഷ്‌താഖ് എന്ന എട്ടുവയസ്സുകാരനാണ് അച്ഛന്റെ ക്രൂരമർദനത്തിൽ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകിലോമീറ്റർ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്. രാഹുൽ ശ്രീവാസ്തവ എന്ന പൊലീസുകാരൻ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവർത്തിയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുകയാണ്.

കബീർനഗറിലെ വീട്ടിൽ അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളർന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവരുന്ന കുട്ടിയെ കണ്ട് പൊലീസുകാരും അമ്പരന്നു. തുടർന്ന് മുഷ്താഖ് തന്നെ അച്ഛന്റെ മർദന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടൻ തന്നെ വീട്ടിലെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ പിടികൂടുകയും ചെയ്തിരുന്നു.

ഗാർഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയും ദൂരം ഓടിയ എട്ടുവയസ്സുകാരനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥൻ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ...

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് ...

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ
ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുവിദ്യാ ശില്‍പങ്ങളില്‍ ഒന്നാണ് താജ്മഹല്‍. ലോകത്തിലെ ഏഴ് ...

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം ...

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!
വിദ്യാഭ്യാസം വെറുമൊരു വാക്കല്ല അത് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആയുധമാണ്. കൂടാതെ ...

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്
മലപ്പുറം: Lപായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് ...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ ...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍
തിരുവനന്തപുരം വെങ്ങാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ...