ചിദംബരം സ്ഫോടനം: രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ| Last Modified വ്യാഴം, 8 മെയ് 2014 (17:12 IST)
ചിദംബരത്തുണ്ടായ പെട്രോള്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

നഗരാതിര്‍ത്തിയിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന സന്തോഷ്, പട്ടാഭി എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

മേയ് മൂന്നിന് ചിദംബരത്തെ റെസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :