തമിഴ് സിനിമാ സീരിയല്‍ താരം എസ് സായി പ്രശാന്ത് ആത്മഹത്യചെയ്തു

പ്രമുഖ തമിഴ് സിനിമാ താരം സായി പ്രശാന്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈ, തമിഴ്, സിനിമ, സീരിയല്‍, ആത്മഹത്യ, പൊലീസ് chennai, tamil, cinema, serial, suicide, police
ചെന്നൈ| Sajith| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (11:00 IST)
തമിഴ് സിനിമാ സീരിയല്‍ താരം എസ് സായി പ്രശാന്ത് ആത്മഹത്യചെയ്തു. ചെന്നൈ ഗംഗാനഗറിലെ വസതിയില്‍ ഇന്നലെയാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. 'നേരം' എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്ത സായി നിരവിധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിരുന്നു.

ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ സായി, മൂന്ന് മാസം മുന്‍പാണ് രണ്ടാമത് വിവാഹം കഴിച്ചത്. സായിയുടെ ശവശരീരം വലസരവാക്കം പൊലീസ്, കില്‍പോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായിരുനു സായി. കൂടാതെ പത്തോളം സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നേരത്തിന്റെ തമിഴ് പതിപ്പിലെ അദ്ദേഹത്തിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തെഗിടി, മുന്തിനം പാര്‍ താനെ,വാടാക്കറി തുടങ്ങിയ സിനിമകളും സെല്‍വി, അണ്ണാമലൈ, അരസി തുടങ്ങിയ സീരിയലുകളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സണ്‍ടിവിയില്‍ അവതാരകനായാണ് സായി ഈ രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :