തമിഴ് സിനിമ-സീരിയല്‍ നടന്‍ ശെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

തമിഴ് നടന്‍ ശെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ, അപകടം, മരണം, സിനിമ, സീരിയല്‍ chennai, accident, death, cinema, serial
ചെന്നൈ| Sajith| Last Updated: ശനി, 12 മാര്‍ച്ച് 2016 (15:07 IST)
തമിഴ് സിനിമാ-സീരിയല്‍ നടന്‍ ശെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു.ചെന്നൈയിലെ ടി നഗറില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ശെല്‍വകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സ്പീഡോമീറ്ററിന്റെ വയര്‍ ടയറില്‍ കുടുങ്ങിയതാണ് അപകടകാരണം. ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വീഴ്ചയുടെ ആഘാതത്തില്‍ ശെല്‍‌വകുമാറിനു തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തിനു മരണം സംഭവിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ ശെല്‍വകുമാര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തും നടനുമായ കോവൈ സെന്തിലിനെ ഗുരുതര പരുക്കുകളോടെ
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ ശെല്‍വകുമാര്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. വിക്രം നായകനായ അന്യന്‍, വിജയകാന്ത് നായകനായ രാമണ്ണ എന്നിവയാണ് ശെല്‍വകുമാര്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍. ഗീതയാണ് ശെല്‍വകുമാറിന്റെ ഭാര്യ. രണ്ട് പെണ്‍മക്കളാ‍ണ് അദ്ദേഹത്തിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :