റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, മരിച്ചത് ഇൻഫോസിസ് ജീവനക്കാരി

റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെന്നൈ നുങ്

ചെന്നൈ| aparna shaji| Last Updated: വെള്ളി, 24 ജൂണ്‍ 2016 (12:55 IST)
റെയിൽവെ സ്റ്റേഷനിൽ കാത്തിരുന്ന യുവതിയെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെന്നൈ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം.

പതിവുപോലെ ഓഫീസിലേക്ക് പോകൻ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു സ്വാതി. ഈ സമയം പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവ് സ്വാതിയെ സമീപിക്കുകയും അവർ തമ്മിൽ വാക്‌തർക്കം ഉണ്ടാവുകയും പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് യുവതിയെ ആക്രമിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് വ്യക്തമാക്കി.

മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ സ്വാതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബാലൻസ് തെറ്റി പ്ലാറ്റ്ഫോമിൽ വീഴുകയായിരുന്നു. രക്തം വാർന്നാണ് യുവതി മരിച്ചത്. സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് വിവരം പൊലീസന്നെ വിളിച്ചറിയിച്ചത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന സ്റ്റേഷനാണ് നുങ്കംമ്പാക്കം റെയിൽവെ സ്റ്റേഷൻ.

പിതാവ് ഗോപാലകൃഷ്ണൻ സ്വാതിയെ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ച് തിരികെ പോയതിന് മിനിട്ടുകൾക്കുള്ളിലായിരുന്നു അതിദാരുണമായ സംഭവം. സ്വാതിയുമായി ബന്ധമുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ആരെയെങ്കിലും സംശയമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി സ്വാതിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും
മൊഴി പൊലീസ് രേഖപ്പെടുത്തും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും
ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ...