ആഫ്രിക്കൻ ഒച്ച് നഗരത്തിൽ വ്യാപകം, നാട്ടുകാർ ഉപ്പിട്ട് മടുത്തു

പത്തനംതിട്ട നഗരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നു. വലഞ്ചുഴി, കല്ലറക്കടവ്, ചുട്ടിപ്പാറ, പാറക്കടവ്, അഴൂര്‍ മേഖലകളിലാണ് ഒച്ചിനെ കണ്ടുതുടങ്ങിയത്. അച്ചന്‍കോവിലാറിന്റെ തീരങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഒച്ച് ശല്യം കൂടുതല്‍. നദിയിലൂടെയാണ് ഇവ എത്തിയതെന

പത്തനംതിട്ട| aparna shaji| Last Modified വ്യാഴം, 23 ജൂണ്‍ 2016 (17:20 IST)
നഗരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നു. വലഞ്ചുഴി, കല്ലറക്കടവ്, ചുട്ടിപ്പാറ, പാറക്കടവ്, അഴൂര്‍ മേഖലകളിലാണ് ഒച്ചിനെ കണ്ടുതുടങ്ങിയത്. അച്ചന്‍കോവിലാറിന്റെ തീരങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ഒച്ച് ശല്യം കൂടുതല്‍. നദിയിലൂടെയാണ് ഇവ എത്തിയതെന്ന് കരുതുന്നു.

ഇതിൽ മിക്കതും പൂർണവളർച്ചയെത്തിയവയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒച്ചുശല്യം കോന്നി മേഖലയിലാണ്. വെയിൽ അടിക്കുമ്പോൾ ഒച്ചുകൾ മണ്ണിലേക്ക് ഉൾവലിയും. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മഴയത്ത് പുറത്തേക്കിറങ്ങും. നാട്ടുകാർ ഒച്ചിനെ ഓടിക്കാൻ ഉപ്പിട്ട് മടുത്തിരിക്കുകയാണ്.

തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇവ് വ്യാപകമായി മാരിയിരിക്കുന്നത്. കട്ടിയുള്ള തോട്ടിനുള്ളില്‍ കഴിയുന്നതിനാല്‍ പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയില്ല. ബ്ളീച്ചിങ് പൗഡര്‍ വിതറല്‍, പുകയില കഷായം, തുരിശുലായിനി ഇവയൊക്കെയാണ് ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഒച്ച് നശീകരണത്തില്‍ പഞ്ചായത്തുകള്‍ അനാസ്ഥയാണ് കാട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :