മൊബൈൽ ഫോണിൽ ഇടിമിന്നലിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മിന്നലേറ്റു മരിച്ചു

മൊബൈൽ ഫോണിൽ ഇടിമിന്നലിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മിന്നലേറ്റു മരിച്ചു

 man killed , lightning , Chennai , mobile , suresh , എച്ച് എം സുരേഷ് , മിന്നലേറ്റ് മരിച്ചു , മൊബൈൽ ഫോണ്‍
ചെന്നൈ| jibin| Last Modified വ്യാഴം, 7 ജൂണ്‍ 2018 (13:05 IST)
മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. ചെന്നൈ തുരൈപാക്കം സ്വദേശിശി എച്ച് എം സുരേഷ് (43) ആണ് മരിച്ചത്.

ബുധനാഴ്‌ച ഉച്ചകഴിഞ്ഞുണ്ടായ മഴ്‌യ്‌ക്കിടെയാണ് സംഭവമുണ്ടായത്. തിരുവള്ളുവർ ജില്ലയിലെ സുന്നം​പുക്കുളത്ത് ഒരു സുഹൃത്തി​ന്‍റെ വീട്ടിലെത്തിയ സുരേഷ് മിന്നലിന്റെ ഫോട്റ്റോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്.

മിന്നലില്‍ മുഖത്തും നെഞ്ചിലും പൊള്ളലേറ്റ സുരേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവച്ചു തന്നെ സുരേഷ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :