കബാലിക്കും രജനീകാന്തിനും കണ്ണു തട്ടാതിരിക്കാൻ ആരാധകരുടെ വക മൃഗബലി

കബാലിക്ക് കണ്ണു തട്ടാതിരിക്കാൻ മൃഗബലി

ചെന്നൈ| aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (08:37 IST)
സറ്റൈൽ മന്നന്റെ കബാലി റിലീസ് ചെയ്യുന്നതിനു മുന്നേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. റിലീസിന് ശേഷവും ഇതിൽ മാറ്റമൊന്നുമില്ല. ഇപ്പോഴും കബാലിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. പാ രഞ്ജിത് സംവിധാന ചെയ്ത കബാലി ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ വിജയത്തിനായി ആരാധകർ പൂജയും മറ്റു നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഒരു കൂട്ടം ആരാധകർ കബാലി ആഘോഷിക്കുന്നത്. ചിത്രത്തിനും രജനിക്കും കണ്ണേറു തട്ടുമെന്ന് പറഞ്ഞ് മൃഗബലി കഴിച്ചാണ് ഇവർ വാർത്തകളിൽ ശ്രദ്ധ പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയം നല്ല രീതിയിൽ ആഘോഷിക്കുന്നുവെന്നും ഇവർ പറയുന്നു. കബാലിയുടെ ബ്രഹ്മാണ്ഡവിജയത്തിനും തലൈവരുടെ ആരോഗ്യത്തിനും വേണ്ടി തെന്നൂര്‍ കാളീ ക്ഷേത്രത്തില്‍ നിരവധി ആടുകളെയാണ് മൃഗബലി നടത്തിയത്. രജനീകാന്തിന്റെ ഫ്‌ളെക്‌സിനു മുമ്പില്‍വെച്ചായിരുന്നു മൃഗബലി. സംഭവത്തിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :