ഭാനുപ്രിയ്‌ക്ക് എതിരായ കുട്ടിക്കടത്ത് ആരോപണം വ്യാജമെന്ന് പൊലീസ്; നടിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്‌റ്റില്‍

 human trafficking , bhanupriya , chennai , police , പെൺകുട്ടികള്‍ , ഭാനുപ്രിയ , പൊലീസ് , ചെന്നൈ
ചെന്നൈ| Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (07:11 IST)
നടി ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി രക്ഷിച്ചെന്ന പ്രചാരണം തെറ്റെന്ന് പൊലീസ്.

കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ സമിതി നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം. ഈ വാര്‍ത്ത വ്യാജമാണെന്ന് ചെന്നൈ ടി നഗർ പോണ്ടി ബസാർ പോലീസ് വ്യക്തമാക്കി.

ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ചെന്ന പ്രചാരണം ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ചിലപ്പോൾ ഭാനുപ്രിയയുടെ ആന്ധ്രയിലെ വീട്ടിലായിരിക്കാം പരിശോധന നടന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രസിഡന്റ് ഗിരിജ കുമാർ അറിയിച്ചു.

വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് പതിനാലുകാരിയുടെ മാതാവ് പ്രഭാവതി ചെന്നൈ സമാല്‍കോട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്.

എന്നാല്‍ തന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയും മാതാവും മോഷണം നടത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടിയുടെ പരാതിയിൽ ഈ കുട്ടിയുടെ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അതേസമയം, പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :