ക്ഷേത്ര ഉത്സവത്തിനിടെ ടിപ്പര്‍ ഇടിച്ച് രണ്ടുമരണം

ക്ഷേത്ര ഉത്സവത്തിനിടെ ടിപ്പര്‍ ഇടിച്ച് രണ്ടുമരണം

എടപ്പാൾ| JOYS JOY| Last Modified ശനി, 12 മാര്‍ച്ച് 2016 (08:52 IST)
ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ടു പേര്‍ മരിച്ചു. എടപ്പാള്‍ തണ്ട്‌പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. എടപ്പാൾ സ്വദേശികളായ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 4.30ന് തിരുമാലിയൂർ മൊടൂരിലെ ക്ഷേത്രത്തിൽ താലം എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം.

മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. പൊലീസിൽ നിന്ന് രക്ഷപ്പെട്ടു വന്ന ടിപ്പർ, സ്ത്രീകൾ നിൽക്കുന്ന ഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :