''ആറന്മുള വിമാനത്താവളം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍'' കേന്ദ്ര പരിസ്ഥിതി മന്ത്രി

ആറന്മുള: കേന്ദ്രം തീരുമാനം എടുക്കില്ലെന്ന് പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി| priyanka| Last Updated: ശനി, 13 ഓഗസ്റ്റ് 2016 (13:56 IST)
ആറന്മുള വിമാനത്താവള വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര വനം- പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കിലെന്നും വിമാനത്താവളം വേണമോ വേണ്ടയോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സമിതികള്‍ പല നിലപാടുകള്‍ സ്വീകരിച്ചാലും അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രിം കോടതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതിക പഠനം നടത്താന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :