അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (15:01 IST)
ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്ക്കാരത്തിൻ്റെ നട്ടെല്ലാണെന്നും പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിൽ പടർന്നതായും മൃഗസംരക്ഷണവകുപ്പ് കുറ്റപ്പെടുത്തുന്നു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്രമൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യസംസ്കാരത്തിൻ്റെ വളർച്ച വേദപാരമ്പര്യത്തെ നാശത്തിൻ്റെ വക്കിലെത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകുന്നതിന് ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി അതിനാൽ ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോർഡിൻ്റെ സർക്കുലറിൽ പറയുന്നു.
ഫെബ്രുവരി 14ന് വാലൻ്റൈൻസ് ഡേ ആഘോഷചടങ്ങുകൾ ഹൈന്ദവ സംഘടനകൾ രാജ്യത്ത് തടസ്സപ്പെടുത്തുന്നത് പതിവാണ്.വാലൻ്റൈൻസ് ദിനത്തിൽ കമിതാക്കൾക്കെതിരെ രാജ്യത്ത് അക്രമണങ്ങൾ കുറച്ച് കാലമായി പതിവാണ്.