സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ജനുവരി 2023 (13:38 IST)
ചര്‍മ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കള്‍ക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വാക്‌സിന്‍ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചര്‍മ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ സംഭരിച്ചു കഴിഞ്ഞു. മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജില്ലയില്‍ ചര്‍മ മുഴ കുത്തിവയ്പ്പിനായി 120 സ്‌ക്വാഡുകളുണ്ട്. ഒരു ലക്ഷത്തിലധികം പശുക്കളാണ് ജില്ലയില്‍. അവയ്ക്കായി 86,650 ഡോസ് വാക്‌സിന്‍ സംഭരിച്ചു. വൈറസ് രോഗമായതിനാല്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. രോഗനിര്‍ണയത്തിനായി സംസ്ഥാന മൃഗരോഗനിര്‍ണയ കേന്ദ്രത്തെ ആധുനീകരിക്കും.