ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 30 മാര്‍ച്ച് 2018 (19:41 IST)
ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച
സിബിഎസ്ഇ പ്ലസ് ടു
സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. മാറ്റിവച്ച കണക്ക് പരീക്ഷ ഹരിയാനയിലും ഡൽഹിയിലും മാത്രമാണു നടത്തുക.
പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ 15ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു. പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ആവശ്യമെങ്കിൽ ജൂലായിൽ നടത്തും.
ഇന്ത്യക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടെ വ്യത്യസ്ത ചോദ്യ പേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു.
പത്താംക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്സിന്റെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നിരുന്നത്.
പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുകയാണ്. പരീക്ഷ നടന്ന ചില കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടത് സിബിഎസ്ഇ കൈമാറി.