എല്‍എല്‍ബി പരീക്ഷാ ചോദ്യപേപ്പറില്‍ ലൗ ജിഹാദ്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ ലൗ ജിഹാദ്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കോട്ടയം| AISWARYA| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (15:53 IST)
ചോദ്യപേപ്പറില്‍ വീണ്ടും സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതിനെതിരെ വിവാദം. എംജി യൂണിവേഴ്‌സിറ്റി പരീക്ഷയുടെ എല്‍എല്‍ബി പരീക്ഷയുടെ
ചോദ്യപേപ്പറിലാ‍ണ് ലൗ ജിഹാദ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് നടന്ന എല്‍എല്‍ബി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ലൗ ജിഹാദിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

രണ്ട് മതത്തില്‍പെട്ട പ്രായപൂര്‍ത്തിയായ യുവതിയും യുവാവും മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന അവസരത്തില്‍ പൊലീസ് സംരക്ഷണത്തിനായി യുവാവ് കോടതിയെ സമീപിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം നിലവിലിരിക്കെ എന്താണ് താങ്കളുടെ നിലപാട് എന്നായിരുന്നു ചോദ്യം. ചോദ്യത്തെപ്പറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :