ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (15:49 IST)
ബദാവുന്‍ മാനഭംഗക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കെണ്ടെന്ന് സിബിഐ തീരുമാനം. കേസില്‍ കുറ്റ പത്രം സമര്‍പ്പിക്കാനുള്ള അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ഇന്ന വാദം തെളിയിക്കപ്പെടുന്ന രീതിയില്‍
ഫോറന്‍സിക് പരിശോധനയില്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.
പ്രതികളെ രക്ഷിക്കാനായി ആദ്യ ഘട്ടത്തില്‍ കേസ്
അന്വേഷിച്ച പൊലീസ് തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണവുമായി ബദാവുന്‍ സഹോദരിമാരുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.ബദാവുന്‍ സഹോദരിമാരുടേത് അഭിമാനക്കോലയാണെന്ന് പറഞ്ഞ യുപി പൊലീസിന്റെ റിപ്പോര്‍ട്ട് വന്‍ വിവാദമുണ്ടാക്കിയിരുന്നു.
മെയ് 27 നാണ് പതിനാറും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിതൂക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്