മമ്മൂട്ടി പറഞ്ഞു - “സിബിഐ ഇനി ഇങ്ങനെ പോയാല്‍ പോരാ” !

WEBDUNIA|
PRO
ഒരു ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ - നാല് സി ബി ഐ കഥകള്‍. മമ്മൂട്ടി എന്ന നടന്‍റെ ഗംഭീര അഭിനയപ്രകടനത്തിന് ഉദാഹരണമായ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ തകര്‍പ്പന്‍ കുറ്റാന്വേഷണ സിനിമകള്‍.

സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ഉടന്‍ വരുന്നു എന്ന് കുറേനാളായി കേള്‍ക്കുന്നുണ്ട്. ഇടയ്ക്ക് വന്ന ഒരു വാര്‍ത്ത സി ബി ഐയുടെ അഞ്ചാം ഭാഗത്തില്‍ നായകന്‍ മമ്മൂട്ടി അല്ല എന്നതാണ്. സുരേഷ്ഗോപിയെ നായകനാക്കി ഒരു സി ബി ഐ കഥ വരുന്നു എന്നും കേട്ടു. പിന്നീട് കെ മധു പറഞ്ഞത് ‘സേതുരാമയ്യരായി മമ്മൂട്ടി തന്നെ’ എന്നാണ്.

ഏഷ്യാനെറ്റിലെ ഓണ്‍ റെക്കോര്‍ഡ് പരിപാടിയില്‍ കെ മധു സി ബി ഐ ചിത്രങ്ങളെ പരാമര്‍ശിച്ച് സംസാരിച്ചു. “സി ബി ഐ സീരീസിലെ അഞ്ചാം സിനിമയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്, സേതുരാമയ്യര്‍ ഇനി ഇങ്ങനെ അന്വേഷിച്ചാല്‍ പോരാ എന്നാണ്. ക്യാന്‍‌വാസ് കുറച്ചുകൂടി വലുതാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിദേശത്തൊക്കെ ഷൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കഥയായിരിക്കണം. അങ്ങനെ ഒരു കഥ ഞാനും സ്വാമിയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്” - കെ മധു വ്യക്തമാക്കി.

അടുത്ത പേജില്‍ - കെ മധു ഒരുക്കുന്ന സി ബി ഐ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :