കാവേരിനദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവ്; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

കാവേരി നദീജല പ്രശ്നം: കര്‍ണാടകയില്‍ ഇന്ന് ഹര്‍ത്താല്‍

ബംഗളൂരു| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (07:46 IST)
കാവേരി നദീജലപ്രശ്നത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് കര്‍ഷക ബന്ദ്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ബന്ദ്.

കര്‍ഷക - കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദിന് സംസ്ഥാന സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനെ തുടര്‍ന്ന് വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :