സുപ്രീംകോടതി ഉത്തരവ് അനുസരിക്കും; തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുനല്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടക സുപ്രീംകോടതിക്ക് വെള്ളം നല്കും

ബംഗളൂരു| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (07:50 IST)
കാവേരിനദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് കര്‍ണാടക അനുസരിക്കും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് കാവേരി നദിയില്‍ നിന്ന് കര്‍ണാടക തമിഴ്നാടിന് വെള്ളം നല്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

എന്നാല്‍, ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുമെന്നും വിഷയത്തില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ സംയുക്ത പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി നദിയില്‍നിന്ന് പ്രതിദിനം 15,000 ഘന അടി വെള്ളം അടുത്ത പത്തുദിവസത്തേക്ക് വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :