ജാതി ചോദിച്ച് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു; വീഡിയോ ചര്‍ച്ചയാകുന്നു
മാംഗളൂർ:|
Last Updated:
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (19:14 IST)
കൈയ്യൊടിഞ്ഞ ബാലനെ അധ്യാപകൻ ജാതി ചോദിച്ചതിന് ശേഷം ഉപദ്രവിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു.മാംഗളൂരിലാണ് സംഭവം. മര്‍ദ്ദിക്കുന്നതിനിടെ അധ്യാപകൻ കുട്ടിയോട് ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്ന് ചോദിക്കുന്നതും മൊബൈല്‍ വീഡിയോയില്‍ കേള്‍ക്കാം.
വീഡിയോയില്‍ അധ്യാപകന്‍ കുട്ടിയുടെ ഇരുചെവിയിലും പിടിച്ച് കിഴുക്കുകയും അവനെ ശക്തമായി കുലുക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. സോമസുന്ദര ശാസ്ത്രി എന്ന വേദ അദ്ധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം പുറത്തുവന്നതോടെ ദളിത് സേവ സമിതി നേതാവ് ശേഷപ്പ വിറ്റല്‍ പോലീസ് സ്റ്റേഷനില്‍ അധ്യാപകനെതിരെ പരാതി നല്‍കി. പരാതിയുടെ ഒരു പകർപ്പ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.