വെള്ളാപ്പള്ളി ഗുരുവിനെ സങ്കുചിത ജാതി ചിന്തയുടെ ഇത്തിരിവെട്ടത്തില്‍ ഒതുക്കുന്നു: വിഎസ്

 എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:13 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ സങ്കുചിത ജാതി ചിന്തയുടെ ഇത്തിരിവെട്ടത്തില്‍ ഒതുക്കുകയാണ്.
മഹാമന്ത്രങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ കെട്ട നീതിയുമായി കൂട്ടിക്കെട്ടുന്നു എന്നും വിഎസ് പറഞ്ഞു.

ഗുരുവിനെതിരെ വാളോങ്ങിയവരുടെ പിന്‍മുറക്കാരാണ് സംഘപരിവാറുകാര്‍. ഈ സംഘപരിവാറുകാരെ എസ്എന്‍ഡിപി യോഗം മച്ചമ്പിമാരാക്കുകയാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം, ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അടക്കമുള്ളവർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ രാവിലെ പറഞ്ഞു.

നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിവാദവുമായി ഇനിയും മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ല. വിഷയത്തില്‍ സിപിഎം പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും എസ്എൻഡിപിയെ ആക്രമിക്കാൻ ഒന്നിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുരുനിന്ദയ്ക്കെതിരെ ശിവഗിരി മഠം ഉൾപ്പടെയുള്ളളർ ഒന്നിച്ചു നിൽക്കുമെന്നും വെള്ളാപ്പള്ളി രാവിലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :