തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങള്‍ ആസൂത്രിതം: കുമ്മനം രാജശേഖരന്‍

നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമം നടന്ന പ്രദേശങ്ങളില്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും, സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും

സുല്‍ത്താന്‍ബത്തേരി, കുമ്മനം രാജശേഖരന്‍, പിണറായി വിജയന്‍
സുല്‍ത്താന്‍ബത്തേരി| rahul balan| Last Modified വ്യാഴം, 26 മെയ് 2016 (15:40 IST)
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമം നടന്ന പ്രദേശങ്ങളില്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും, സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നഷ്ടം പരിഹാരം നല്‍കാന്‍ ജനക്ഷേമ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ വയനാട്ടില്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൗരാവകാശങ്ങള്‍ ശവപറമ്പാകുന്ന കാഴ്ചയാണ് കാണുന്നത്. ജനങ്ങള്‍ നല്‍കിയ അംഗീകാരം നല്ല രീതിയില്‍ വിനിയോഗിക്കേണ്ട ബാധ്യത ഭരിക്കുന്നവര്‍ക്കുണ്ടെന്നും യാഥാര്‍ത്ഥ്യബോധത്തോടെയാകണം പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറുന്ന ഇടതു സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. പിന്നെങ്ങനെയാണ് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നും കുമ്മനം ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :