അപർണ|
Last Modified വ്യാഴം, 29 നവംബര്‍ 2018 (08:57 IST)
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും. സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ്
21ന് തന്നെ കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച അധികവാദം കേൾക്കണം എന്ന് പൊലീസ്
പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ്
കോടതിയില്‍ ആവശ്യപ്പെടും. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയാൻ മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണം.
നെയ്യാറ്റിന്‍കര തഹസീല്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. മറ്റ് കേസുകളില്‍ പ്രൊഡക്‌ഷൻ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ കെ.സുരേന്ദ്രന് ഉടൻ പുറത്തിറങ്ങാനാകില്ല.