ഹിതപരിശോധനയില്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് അയര്‍ലന്‍ഡ്

Last Modified ഞായര്‍, 24 മെയ് 2015 (13:31 IST)
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതു സംബന്ധിച്ച് അയര്‍ലര്‍ഡില്‍ നടന്ന ജനഹിത പരിശോധനയില്‍ ഭൂരിപക്ഷവും സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടുചെയ്തു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച നടന്നപ്പോള്‍ ഏതാണ് 62 ശതമാനത്തിലേറെ ആളുകള്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ഭൂരിപക്ഷ പിന്തുണ ലഭിച്ച സാഹചര്യത്തില്‍
ഭരണഘടന ഭേദഗതി ഉടന്‍ നിലവില്‍ വരും. സ്വര്‍ഗവിവഹം നിയമവിധേയമാക്കുന്നത് കുടുംബന്ധങ്ങളെ ബാധിക്കുമെന്ന് കാട്ടി ഒരു വിഭഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല.

രാജ്യത്തെ 43 പ്രവിശ്യകളില്‍ ഒന്ന് ഒഴികെ എല്ലാം സ്വവര്‍ഗ വിവഹാത്തിന് അനുകൂലമായാണ് വിധിയെഴുതിയത്. 22 വര്‍ഷം മുന്‍പ് തന്നെ
സ്വര്‍ഗരതി കുറ്റകരമല്ലെന്ന നിയമം രാജ്യത്ത് അംഗീകരിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവഹത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല.
ഹിത പരിശോധന നടത്തിയതിന് ശേഷമാണ് ഐറിഷ് ഭരണഘടനഭേദഗതികള്‍ നടപ്പാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :