ബസ് നൂറടിയിലേക്ക് മറിഞ്ഞു; ഏഴ് മരണം, 30 പേര്‍ക്ക് പരിക്ക്

ചെന്നൈ| jibin| Last Modified ചൊവ്വ, 20 ജനുവരി 2015 (17:11 IST)

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. മുപ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ധര്‍മപുരി ജില്ലയിലെ ഹൊഗനക്കലില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

ധര്‍മപുരിയില്‍ നിന്നും ഹൊഗനക്കലിലേക്ക് പുറപ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. ധര്‍മപുരി-ഹൊഗനക്കല്‍ റോഡിലെ മൂന്നാം ചുരത്തില്‍ നിന്നു ബസ് നിയന്ത്രണം വിട്ട് നൂറടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :