അറുപത്തിയഞ്ചുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു

പീഡനം , പൊലിസ് , തമിഴ്‌നാട്
ഈറോഡ്| jibin| Last Modified ചൊവ്വ, 20 ജനുവരി 2015 (12:58 IST)
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ അറുപത്തിയഞ്ചുകാരനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ
ഈറോഡിലെ വീരപ്പന്‍ഛത്രം സ്വദേശിയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച് കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോയ സമയത്ത് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാതായതായി മനസിലാക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയായ അറുപത്തിയഞ്ചുകാരന്‍ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടുവെങ്കിലും രാത്രിയോടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :