റെയില്‍വേ ബജറ്റ് 2015: കേരളത്തിന് കിട്ടിയത് നാമമാത്രം

vishnu| Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (20:09 IST)
മോഡി സര്‍ക്കാരിന്റെ ആദ്യത്തെന്‍സമ്പൂര്‍ണ്ണ റെയില്‍ ബജറ്റ് റെയില്‍ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചപ്പോള്‍ കേരാളത്തിന് ആശിക്കാന്‍ മാത്രം ഒന്നും ലഭിച്ചിട്ടീല്ല്. എന്നാല്‍ യത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടൂകൊണ്ടിരുന്ന ശുചിത്വം, സുരക്ഷിതത്വവും ഇത്തവണ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ കേരളത്തിന് ലഭിച്ചത് ഇതൊക്കെയാണ്. കേരളത്തിന് പുതിയ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ പാത ഇരട്ടീപ്പികല്‍ നടക്കുന്ന പാതകള്‍ക്ക് പണം നുവദിച്ചിട്ടുണ്ട്. കൊല്ലം-വിതുരനഗര്‍പാതയ്ക്ക് 8.5 കോടിഅങ്കമാലി-ശബരിപാതയ്ക്ക് 5 കോടിചെങ്ങന്നൂര്‍-ചിങ്ങവനം 58 കോടിമംഗലാപുരം-കോഴിക്കോട് പാതഇരട്ടിപ്പക്കലിന് 4.5 കോടിതിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടിചേപ്പാട്-കായംകുളം പാതഇരട്ടിപ്പക്കലിന് ഒരു കോടിഅമ്പലപ്പുഴ-ഹരിപ്പാട് 55 കോടിഎറണാകുളം-കുമ്പളം 30 കോടി എന്നിങ്ങനെയാണ്. കൂടാതെ കഞ്ചിക്കൊട് കോച്ച് ഫാക്ടറിക്ക്
പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഇതില്‍ 144 കോടി ഈവര്‍ഷംതന്നെ ലഭിക്കും. കൊല്ലത്ത് രണ്ടാമത്തെ ടെര്‍മിനല്‍ പണികഴിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിന് പാതയിരട്ടിപ്പിക്കലിനായി മാത്രം 158 കോടി രൂപ അനുവദിച്ചിട്ടൂണ്ട്. ആകെ കേരളത്തിനായി കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കലിന് 600 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് 158 കോടി അനുവദിച്ചത്. ഇതിന് പുറമേ തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 20.56 കോടിയും അനുവദിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :