ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 28 നവംബര്‍ 2016 (15:04 IST)
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അതിര്‍ത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര് മരിച്ചത് ശത്രുക്കളുടെ ആക്രമണത്തിലല്ലെന്ന് റിപ്പോര്‍ട്ട്. ഹൃദയസ്തംഭനമടക്കമുള്ള മറ്റ് രോഗങ്ങള്‍ ബാധിച്ചാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തി നക്സല്‍ ഓപ്പറേഷനുകളിലായി സേവനം അനുഷ്ഠിച്ച 774 ജവാന്മാരാണ് മരിച്ചത്. ഇതില്‍ 25 പേര് മാത്രമാണ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു.
ബിഎസ്എഫില്‍ 2015 ജനുവരി മുതല്‍ സെപ്തംബര്‍ 2016 വരെയുള്ള കാലയളവില്‍ 117 സൈനികര്‍ ഹൃദയസ്തംഭനം മൂലവും 316 പെര് മറ്റ് അസുഖങ്ങള്‍ ബാധിച്ചു മരിച്ചപ്പോള്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്ന പട്ടാളക്കാരുടെ എണ്ണത്തില്‍ കുറവില്ല. അതേസമയം, മലേറിയ, എയിഡ്സ് തുടങ്ങിയ അസുഖങ്ങള്‍ കുറയുന്നതായും പറയുന്നു.