അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (08:28 IST)
അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ജമ്മു കശ്‌മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബി എസ് എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്.

പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ സുശീല്‍ കുമാറിനെ ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ആര്‍ എസ് പുര, അഖ്നൂര്‍ മേഖലകളിലാണ് വെടിനിർത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :