കാത്തിരിപ്പ് സഫലമായി; ഇന്ത്യ–ബംഗ്ലദേശ് അതിര്‍ത്തി കരാറിന്‌ അംഗീകാരം

ധാക്ക| Last Modified ശനി, 6 ജൂണ്‍ 2015 (20:47 IST)
ഇന്ത്യ–ബംഗ്ലദേശ് അതിര്‍ത്തി കരാറിന്‌ അംഗീകാരമായി. ധാക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയും ഒപ്പുവെച്ചു. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ 510 ഏക്കര്‍ ഭൂമി ഇന്ത്യയുടെയും 10,000 ഏക്കര്‍ ഭൂമി ബംഗ്ലദേശിന്റേയും അധീനതയിലാകും. കരാര്‍ നിലവില്‍ വരുന്നതോടെ ആയിരക്കണക്കിന്
ആളുകള്‍ക്ക് പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോല്‍ക്കത്ത–ധാക്ക–അഗര്‍ത്തല, ധാക്ക–ഷില്ലോബ്‌–ഗോഹട്ടി ബസ്‌ സര്‍വീസിനും തുടക്കമായി. മോഡിയും ഹസീനയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചേര്‍ന്നാണ് ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്. 4,600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുത നിലയങ്ങള്‍ ബംഗ്ലദേശില്‍ സ്ഥാപിക്കാനും തീരുമാനമായി. ഇതിനായി ബംഗ്ലദേശില്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ അദാനി, റിലയന്‍സ്‌ ഗ്രൂപ്പും ബംഗ്ലാദേശ്‌ പവര്‍ ഡെവലപ്‌മെന്റ്‌ ബോര്‍ഡുമായി കരാര്‍ ഒപ്പുവച്ചു. അതിര്‍ത്തി കരാര്‍
ഒപ്പുവച്ചതോടെ 41 വര്‍ഷമായുള്ള അതിര്‍ത്തി പ്രശ്നത്തിന് പരിഹാരമാകും എന്നാണ് കരുതപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :