ജമ്മു|
VISHNU.NL|
Last Modified ശനി, 26 ജൂലൈ 2014 (14:24 IST)
അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നു വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണ രേഖയില്‍ പല്ലന്‍വാല സെക്ടറിലെ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ചെറിയ തോതില്‍ ആക്രമണം നടത്തിയത്.
ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരുക്കില്ല. വെള്ളിയാഴ്ച രാത്രി 11.10 ഓടെയായിരുന്നു വെടിവയ്പ്. ഏഴു മണിക്കൂറിനുള്ളില്‍ പാക്സേന നടത്തുന്ന രണ്ടാമത്തെ കരാര്‍ ലംഘനമാണിത്. ഇന്നലെ പൂഞ്ചിലെ മെന്ദര്‍ സെക്ടറിലായിരുന്നു വെടിവയ്പ്. ഈ മാസം ഇത് എട്ടാം തവണയും.
ജമ്മുവില്‍ പൊലീസിനു നേരേ തീവ്രവാദികളെന്നു കരുതുന്നവര്‍ ഗ്രനേഡ് എറിഞ്ഞതിന് തൊട്ട്പിന്നാലേയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായത്.